Rhythm Of Life (Beat by RJV) by SYNCHRAW published on 2023-04-23T13:38:17Z Rhythm of Life Written and performed by: SYNCHRAW Beat by: RJV Ernesto Mix/Master: Reuben Rhymes ഒറ്റ നൂലിനറ്റമുള്ള പറ്റിയ നൂൽ പുറ്റുകൾ വിറ്റു പറ്റിലാക്കിടുവാൻ ചുറ്റിയ പൂമ്പാറ്റകൾ തെറ്റുകുറ്റമുറ്റവരോട് എത്തിനിന്ന പറ്റുകൾ പറ്റിയ തെറ്റിന്നകറ്റി നിർത്തിയ ചെറുവിറ്റുകൾ ചറ പറ പല കുറി വിതറി എറിയുമനവധി കഥ ഇടറിയ പതറും ഓർമകളിൽ തകർന്നടിഞ്ഞുടഞ്ഞിടും പിടഞ്ഞ മന്ദഗതി അടിമുടി തടഞ്ഞിടുമുടലിനാഞ്ജകൾ. കരളിലെ കുളിരിനിന്നടികിട്ടി നില തെറ്റി പയറ്റിയ പല തരമടവുകൾ അണപൊട്ടി ഇടിവെട്ടി പൊടിയുന്ന മഴയത്തിന്നൊരു കുട്ടി കുടപിടിച്ചിടവഴി നടന്നിടും പണി കിട്ടി കാനനപ്പൂങ്കാവനങ്ങൾ കൺകുളിരെ കണ്ടു- നിന്നിന്നാവരുതിന്നാരൊരുവൻ മിന്നിമാഞ്ഞ പൊൻകതിരായി ആവനാഴി അമ്പുകളെല്ലാം എറിഞ്ഞു കാലി ആയ നേരമിന്ന് നോക്കി നിന്ന തീർന്നു പോയ തേൻകുടങ്ങൾ ചില്ലിമുളം കാടുകളിൽ ലല്ല ലലം പാടി വരും തെന്നലിന്റെ കൂടെയൊരു മിന്നലായി വീണടരും വീണ വീഴ്ചയിൽ പഠിച്ച വിലമതിച്ച പാഠവും തൊടാതെ തൊട്ട് തൊട്ടടുത്ത് കെട്ടിയിട്ട പട്ടിയും കൂടുത്തരത്തിൽ എത്തുവാനായ് നെയ്തെടുത്ത പേടകത്തിൽ ആകെയുള്ള രണ്ടു കവാടത്തിലൊന്നു stuck അടിച്ച് grease ഒഴിച്ച് fuse അടിച്ച് പോയതാണോ test അടിച്ച് Clutch പിടിച്ചിട്ട gear വെച്ചടിച്ചു പോയ കൊച്ചുകുട്ടികൾ കളിച്ചിടുന്ന പാടമേടകൾ പണിഞ്ഞ ദൈവകേളികൾ നിറഞ്ഞ ഗ്രാമ നാടുകൾ തുടച്ചു നീക്കിടുന്ന ഭരണകൂട കേടുപാടുകൾ ഇടഞ്ഞു പോയിടുന്ന അടിയിടാത്ത മോഹനാടുകൾ കടപിടിച്ചു പടനയിച്ചു ആനയിച്ച DARK പച്ച വിലമതിച്ച കച്ചവടം തച്ചിനിന്നു പച്ച പിടിപ്പിച്ച എച്ചി പിച്ച എടുക്കുന്ന കൊച്ചു പുച്ഛമില്ലാ പിഞ്ചു ബച്ചകൾ ഉറക്കെ പാടുമൊച്ഛയിൽ പഠിച്ച നിശ്ചയമില്ലാതെ തച്ചുടച്ച GLIച്ചുകൾ തെളിച്ച മുൾച്ചെടികൾ കൊണ്ടുകേറും ഈ പുലർച്ചയിൽ സാഗരമേ നീയെവിടെ നീലിമലയിൽ വീണടരു താരകമെൻ ജീവനിലെ പീലികളിൽ പേരെഴുതു. മാർഗദർശനം തുടർന്ന ദീർഘവീക്ഷണം പകർന്ന ആശയമില്ലാത്ത തലക്കുള്ള പോഷണം തളർന്ന നാടിനൗഷധം, തുടച്ചു മാറ്റുമുൾക്ഷതം, പ്രതീക്ഷകൾ ക്ഷയിച്ചു പോയിടുന്നവർക്കൊരാശ്രയം ഞൊടികളിൽ അടിമകൾ ഉടമകളുടെ അടി തടയുവാൻ പടകൂട്ടി തുടങ്ങിയ ഇടങ്ങളിൽ അടുക്കിയ പടക്കങ്ങൾക്കൊതുക്കത്തിൽ തിരി കൊടുത്തതിന്റിടക്കവിടൊക്കെ കൊടികളും പറത്തി ഭടരുടമ സേവനം അടിമുടി നിറുത്തി തൊഴിലവസരം തേടി ഉടമകൾ കൊളുത്തി മുറിവേറ്റ കടുവയെ സടകുടഞ്ഞുണർത്തി പൊടിതട്ടി എടുത്തടിമുറകളും പയറ്റി മലനാടിലോടി ആടി പാടി നിലപാട് നാലു പാടുമോതിmn തടയാൻ മറന്നതില്ല പൂതി തുടരാൻ മടിച്ചു നിന്ന പേടി അരുതരുതെന്നകമരുളുക ഇന്നൊരു മരതക നൊടിനേരം പരതുകയോ? അതോ തകർന്നുടൽ തരി പോലും അനങ്ങുകയില്ലിപ്പൊ പടം പിടിക്കുമ്പോൾ നമ്മൾ പറയില്ലേ YO?! അരുതരുതെന്നകമരുളുക ഇന്നൊരു മരതക നൊടിനേരം പരതുകയോ? അതോ തകർന്നുടൽ തരി പോലും അനങ്ങുകയില്ലിപ്പൊ പടം പിടിക്കുമ്പോൾ നമ്മൾ പറയില്ലേ YO?! Genre Hip-hop & Rap