Trapped In Rhymes ft. SYNCHRAW (Prod. by RJV) by SYNCHRAW published on 2022-10-17T14:42:44Z "Trapped in Rhymes" is a beat from the mixtape " SHRAPNELS: The Autopsy of RJV ERNESTO ". The same track has been performed by Street Academics in 2013. Lyrics / Vocals : SYNCHRAW Mix / Master : Reuben Rhimes. #ThkkVdkkMovement #SouthSide #RJVonthebeat #hiphop #malayalamrap lyrics: കനവൊരുനാളും കഥ പറയാതെ എൻ മനമാകെ തിര തളരാതെ അലയടിയാകും മിഴി നിറയാതെ സുഖമിതു വേറെ തലമതിലോടും മണി മണി മണി മണി പോൽ ഒരു അപവാദം പല ചെവികളിലെത്തും വായ്ത്താളം അനവധി കനവുകളുടെ നെട്ടോട്ടം ഉയിർ ഉണർന്നെഴുന്നേൽക്കും പടയോട്ടം (2) ജോറായി ബോറായി തീരാറായൊരു Techno ട്രാക്കിലെ ഡ്രോപ്പിൽ തല ഇട്ട് കുലുക്കു നീ കൈ പൊക്കി ചവുട്ടു നീ കണ്ണടച്ചിരുട്ടിലെ കിളികളെ പിടിക്ക് നീ. വന്യമായ തെക്കൻ ഇന്ത്യ വന്നു കണ്ട് നോക്കു നിങ്ങ. ഇമ്പമായ കുംഭ മേള സംഭവബഹുലമായി കുടപിടിച്ചടിക്കുന്ന മഴയുള്ള സമയത്തൊ- രിടി മിന്നൽ കണക്കിന് വണ്ടി വന്നു തടി തപ്പി ചുടുകാടിൻ മതിലാണെന്നറിയാതെ ഒരു മതിൽ എടുത്തങ്ങു തുള്ളിചാടി നിവരുമ്പോൾ കിടക്കുന്ന കുഴിയിൽ നിന്നര ബീഡി വലിക്കുന്ന ശവത്തിന്റെ തലയൊട്ടി ചിരിക്കുന്ന ചിരി കണ്ട് പടം ആയി. ഇനിയെന്താണിതിനേക്കാൾ വലുതായിട്ടെന്താ പറയുക പറഞ്ഞെന്നെ അങ്ങ് പൊക്കി കൊണ്ട് കിടത്താൻ What is the what ആണ് നിങ്ങൾ കാട്ടുന്ന കാട്ടായം എന്താണ് എന്നൊന്നു നോക്കിന്ന് എന്നാൽ ഉണ്ടാകും അല്പം പ്രയാസം (2) Spot ഒക്കെ set ചെയ്തു ബാഗുകൾ pack ചെയ്തു Cab ഒന്ന് book ചെയ്തു നിൽക്കുമ്പോ പോക്കറ്റിൽ ഫോണിന്ന് കേട്ടൊരു മുഴങ്ങുന്ന മണിയടി എന്നെയിന്ന് ആകെപ്പാടെ അടിമുടി വിറപ്പിച്ചു കഥകേട്ട് മടുപ്പിച്ചു നിങ്ങളൊക്കെ പുച്ഛിച്ചു മരവിച്ച സ്വരത്തിന്റെr പിടികിട്ടാ കിടപ്പ് വളരാത്ത തുടിപ്പ് തളരാത്ത നടപ്പ് അടക്കാത്ത കുടത്തിന്റെ തുറക്കാത്ത അടപ്പ് അടിപതറും മനമുഖവും നിനവുകളും അറിവുകളും ഒരു കരണം മറുകരണം തഴുകിടുമെൻ കനവുകളും അറിയണ തീ മിഴിനനയും ക്ഷമപറയും അകമൊലികൾ പടപൊരുതും കളരികളിൽ പറയരുത് ഇന്നടിയറവ്. (2) ഇത് വഴി ഒരു വഴി വിടു വഴിവിടവിടെ കൊല നടു തടിവടികളുടടികളിലൊരു കനവുകളത് മറന്നിട് ഇത് വഴി ഒരു വഴി വിടു വഴിവിടവിടെ കൊടി നടു തടിവടികളുടടികളിലൊരു കനവുകളത് മറന്നിട് മനോഹരം സുലോലുതം പ്രലോഭകമതിസാഗരം അതാവണം ഗൃഹാതുരത്വം അലയിളകും നെഞ്ചകം. (2) Genre Hip-hop & Rap Comment by Vishnu Gopi 👽 2022-10-31T23:55:53Z Comment by Naseef S 🔥 2022-10-18T19:02:54Z Comment by Addy McP1 🔥🔥🔥🔥🔥🔥 2022-10-18T15:28:22Z Comment by SYNCHRAW thank you boys! 🙌🏽 2022-10-18T15:14:43Z Comment by Shamshad Koya ❤️🤘 2022-10-17T20:34:23Z Comment by Faheem on Fx / Digital Garjana Damnnnnn. Hafiz bro , good shit. 2022-10-17T19:53:49Z