മല്‍സ്യ ബന്ധന യാനങ്ങളുടെ പരിചരണത്തിനായി ആന്റി കോറോസീവ്. by RFIS-ADVISORIES published on 2022-09-28T11:36:43Z റിലയന്‍സ് ഫൗണ്ടേഷൻ മത്സ്യ തൊഴിലാളികള്‍ക്കായി നല്കുന്ന നിര്‍ദേശങ്ങള്‍. മല്‍സ്യ ബന്ധന യാനങ്ങളുടെ പരിചരണത്തിനായി ആന്റി കോറോസീവ്. മല്‍സ്യബന്ധന യാനങ്ങള്‍ നിര്‍മ്മിക്കുന്നത് ഉരുക്ക് കൊണ്ടും അത് ഓടാന്‍ സഹായിക്കുന്ന പ്രൊപ്പല്ലര്‍ പിച്ചള കൊണ്ടും പ്രൊപ്പല്ലറിന്റെ ഷാഫ്റ്റ് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടുമാണ് ഉണ്ടാക്കുന്നത്. ഈ മൂന്നുതരം ലോഹങ്ങളുടെ ഒരു സംയുക്തമായ യാനം കടലിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഉണ്ടാകുന്ന രാസ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇരുമ്പു ദ്രവിക്കും. ഇതിനെ പ്രതിരോധിക്കാന്‍ ചെറിയ സിങ്ക് ആനോടുകള് യാനത്തിന്റെ പുറമെ പല ഭാഗങ്ങളിലായി പിടിപ്പിക്കുക അപ്പോള്‍ ദ്രവീകരണം ഉണ്ടാവുന്നത് സിങ്കിനായിരിക്കും. സിങ്ക് ആനോടുകള് കാലാകാലങ്ങളില്‍ മാറ്റുക. 20 മീറ്റര്‍ നീളമുള്ള ഒരു വള്ളത്തിന് 20 കിലോ വരെ തൂക്കമുള്ള സിങ്ക് ആനോട് പലകഷണങ്ങളായി വള്ളത്തിന്റെ പ്രതലത്തില്‍ പല സ്ഥലത്തായി പിടിപ്പിക്കുകയാണ് വേണ്ടത്. സിങ്കിന്റെ എണ്ണത്തിനോളം പ്രധാനമാണ് അതിന്റെ തൂക്കവും. 20 മീറ്റര്‍ നീളം ഉള്ള വള്ളത്തിന് ഏകദേശം 25-30 കിലോ സിങ്ക് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക റിലയന്‍സ് ഫൗണ്ടേഷൻ ടോള്‍ ഫ്രീ നംബര് 18004198800.